ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം.
ഓവറാൾ ചാമ്പ്യൻഷിപ്പ് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി.
27, 28, 29 തീയതികളിലായി ശാർക്കര മൈതാനം, തെങ്ങുംവിള ക്ഷേത്രം, ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്, ശാർക്കര ഗവൺമെന്റ് യുപിഎസ്, പൂവത്തറ തെക്കതിൽ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് വിവിധ മത്സരം നടന്നത്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു.
ജില്ല പഞ്ചായത്ത് മെമ്പർ ആർ സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി മുരളി, ആർ രജിത, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിത, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപി മണികണ്ഠൻ, ബ്ലോക്ക് മെമ്പർമാരായ പി കരുണാകരൻ നായർ, രാധിക പ്രദീപ്, ആർ പി നന്ദു രാജ്, പി അജിത, പി ശ്രീകല, ജയ ശ്രീരാമൻ, യൂത്ത് കോഡിനേറ്റർ വിഷ്ണുരാജ്, എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ സ്വാഗതവും, ബി ഡി ഓ സ്റ്റാർളി ഓ എസ് നന്ദിയും പറഞ്ഞു.

