Tuesday, August 27, 2024
HomeANCHUTHENGUഅജിത് മാമ്പള്ളി സംവിധായകനാകുന്ന ആന്റണി വർഗ്ഗീസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

അജിത് മാമ്പള്ളി സംവിധായകനാകുന്ന ആന്റണി വർഗ്ഗീസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

അഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളി സംവിധായകനാകുന്ന ആന്റണി വർഗ്ഗീസ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലുമായാണ് ചിത്രീകരണം ആരംഭിച്ചത്.

ആർഡിഎക്സി’ന്റെ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാപോൾ നിർമിക്കുന്ന ചിത്രത്തത്തിനാണ് അഞ്ചുതെങ്ങ് സ്വദേശി അജി മാമ്പള്ളി സംവിധായകനാകുന്നത്.

നവാഗതനായ അജിത് മാമ്പള്ളിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം തീരദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു റിവഞ്ച് ആക്‌ഷൻ ഡ്രാമയാണ്.

മലയാളത്തിലെ പ്രമുഖ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ.

സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമൽ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ അഹമ്മദ്. നിർമാണ നിർവഹണം ജാവേദ് ചെമ്പ്, പിആർഓ വാഴൂർ ജോസ്.

രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായാണ് ചിത്രീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES