ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്ക് ആര്‍ബിഐ ജാഗ്രതാ നിര്‍ദേശം നല്‍കി.
ചില സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 7 ലംഘിച്ച് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ആര്‍.ബി.ഐ വ്യക്തമാക്കി. ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ് .
ഇടപാടുകാര്‍ ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ആര്‍ ബി.ഐ നിര്‍ദേശിച്ചു.

