പാറകൾ നീക്കംചെയ്യുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലേക്ക്, മുതലപ്പൊഴി അഴിമുഖചാലിൽ നിന്നും മണൽ നീക്കം ഉടൻ ആരംഭിക്കും.
മുതലപ്പൊഴിയിലെ മണൽ നീക്കം അടുത്ത ആഴ്ചയോടെ ആരംഭിക്കും. ഇതിനായി അദാനി തുറമുഖ കമ്പനി മുതലപ്പൊഴിയിൽ ഡ്രഡ്ജറെത്തിച്ചു.
അഴിമുഖം പ്രവേശന കവാടം മുതലുള്ള 400 മീറ്ററിൽ ആറു മീറ്റർ താഴ്ചയിലാണ് ആഴക്കടൽ മണ്ണു മാന്തി ഉപയോഗിച്ച് മണൽ നീക്കുക.
അഴിമുഖത്ത് മണ്ണടിഞ്ഞു ണ്ടാകുന്ന വലിയ തിരയിളക്കത്തി ൽപ്പെട്ട് മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നതും തൊഴിലാളികൾക്ക് ജീവഹാനിയുണ്ടാ കുന്നതും ഇതുവഴി തടയാനാകുമെന്നാണ് പ്രതീക്ഷ.
പുലിമുട്ടിൽനിന്ന് അഴിമുഖ ചാലിലേയ്ക്ക് ഇളകിവീണ പാറയും ടെട്രാപോഡുകളും ലോങ് ബും ക്രെയിനുപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണെന്ന് അദാനി തുറമുഖ കമ്പനി പ്രതിനിധി അറിയിച്ചു.
40 മീറ്റർ നീളമുള്ള ക്രൈൻ ഉപയോഗിച്ച് ആഴ്ചകൾ മുമ്പ് ആരംഭിച്ച പ്രവർത്തികളിലൂടെ നൂറിലേറെ കുറ്റൻ ടെട്രാപോഡ്കൾ നീക്കം ചെയ്തത്.

