അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം റിജയണൽ കാൻസർ സെന്ററിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നവംബർ 15, 22 തീയതികളിലായ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. നവംബർ 15 ന് അഞ്ചുതെങ്ങ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ചുനടത്തുന്ന ക്യാമ്പിൽ വാർഡ് 6 മുതൽ 12 വരെയുള്ളവർക്കും, നവംബർ 22 ന് കായിക്കര ആശാൻസ്മാരക ഹാളിൽ വച്ച് 1 മുതൽ 5 വരെ 13,14 വാർഡിലുള്ളവർക്കുമാണ് ത സൗജന്യ രോഗ നിർണ്ണയത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.
ക്യാമ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നവംബർ 15 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് അഞ്ചുതെങ്ങ് സാമൂഹ്യ ആരോഗകേന്ദ്രത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് എം.എൽ.എ. വി ശശി നിർവഹിക്കും.

