ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് തല ഭിന്നശേഷി കലോത്സവത്തിന്റെ ഉൽഘാടനം ശാർക്കര ഗവൺമെന്റ് യുപിഎസിൽ വർക്കല എംഎൽഎ അഡ്വ വി ജോയിഎംഎൽഎ
നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി അധ്യക്ഷത വഹിച്ചചടങ്ങിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി ലൈജു, പി മുരളി,
ആർ രജിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ ജി ശ്രീകല, രാധിക പ്രദീപ്, ജയ ശ്രീരാമൻ, പി അജിത, ആർ പി നന്ദു രാജ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രേണുക മാധവൻ, സുരേഷ് കുമാർ, അനൂപ്, ശിവപ്രഭ, ബിഡിഒ സ്റ്റാർലി ഒ എസ്, അഡീഷണൽ സിഡിപിഒ സജിതഎന്നിവർ പ്രസംഗിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ സ്വാഗതവും, സിഡിപിഒ സിജി മജീദ് നന്ദിയും പറഞ്ഞു.

