Saturday, August 24, 2024
HomeAATINGALഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ശയന സമരത്തിൽ കയ്യാങ്കളിയും വെല്ലുവിളികളും.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ശയന സമരത്തിൽ കയ്യാങ്കളിയും വെല്ലുവിളികളും.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ വാട്ടർ അതോറിറ്റി കാര്യാലയത്തിന് മുന്നിലെ ഉപരോധ സമരം കയ്യാങ്കളിയുടെ വക്കിലെത്തി.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ആക്‌സിസിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിൽ ഉപരോധ സമരവുമായി ബന്ധപ്പെട്ടാണ് ജീവനക്കാരും ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികളും തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായത്.

ജീവനക്കാരിൽ ചിലർ സ്വകാര്യ ആവിശ്യങ്ങൾക്കായി ഓഫിസിന് പുറത്തേയ്ക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ സമരക്കാരിൽ ചിലർ തടഞ്ഞതായും ബലം പ്രയോഗിച്ചതായും ചൂണ്ടിക്കാട്ടി, വാട്ടർ അതോറിറ്റി ജീവനക്കാരിൽ ചിലർ സമരക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു.

തുടർന്ന് ഇരു ഇഭാഗവും തമ്മിൽ കടുത്ത വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി, ഇതോടെ സ്ഥലത്തുണ്ടായിരുന്ന ചിലർ ഇരു സംഘത്തേയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഇരുകൂട്ടരും സഭ്യമല്ലാത്ത ഭാഷയിൽ വെല്ലുവിളികളും ഭീഷണികളും ഉയർത്തുകയായിരുന്നു.

ഇതിനിടെ ഒരു ജീവനക്കാരൻ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റിനെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് അടിക്കാൻ വെല്ലുവിളിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.

തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായ് ചർച്ച നടത്തി രംഗം ശാന്തമാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES