ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രം കരയോഗം റോഡ് നിർമ്മാണം വൈകുന്നതിനെതിരെ കോൺഗ്രസ് ശർക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു . ലയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ബി നായർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മോനി ശാർക്കരയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ ബേബി, മനുമോൻ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം എസ് രാജേഷ്, ഷൈജു, രാധാകൃഷ്ണൻ നായർ, സുനിൽകുമാർ, രാജീവ്,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ, ജെറോം, സൈറസ്, മനു,അജയകുമാർ, സുനിൽ, ഗിരീഷ് എന്നിവർ പങ്കെടുത്തു.
ചിറയിൻകീഴ് ഇൻസ്പെക്ടറുടെ യുടെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

