ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള വലിയകട ലക്ഷ്മിപുരം മാർക്കറ്റിലെ മത്സ്യ കച്ചവട സ്ത്രീകൾക്ക് മേലുള്ള അനധികൃത പണപ്പിരിവിനും, അപമര്യാതയായി പെരുമാറിയ കോൺട്രാക്ടർ ബിനാമികൾക്കുമെതിരെ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലത്തിന്റെയും അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിക്കും, പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി.
അടിയന്തരമായി പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം മത്സ്യ കച്ചവട സ്ത്രീകളെയും തൊഴിലാളികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സംഘടന നേതാക്കൾ പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നെൽസൺ ഐസക്, ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ഔസേപ്പ് ആന്റണി, അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ് അൽഫോൺസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം, കോൺഗ്രസ് നേതാക്കളായ ബിജു സുധീർ, കടയ്ക്കാവൂർ കൃഷ്ണകുമാർ, ജയകുമാർ, മത്സ്യത്തൊഴിലാളി നേതാക്കളായ ജോർജ് വാഷിംഗ്ടൺ, രാജു, സേവിയർ, യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അൻസിൽ അൻസാരി തുടങ്ങിയവർ പങ്കെടുത്തു.

