Wednesday, August 28, 2024
HomeCHIRAYINKEEZHUഐക്യവേദി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽമഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയാചരണം സംഘടിപ്പിച്ചു.

ഐക്യവേദി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ
മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയാചരണം സംഘടിപ്പിച്ചു.

മഹാകവി കുമാരനാശാൻ്റെ ദേഹവിയോഗ ശതാബ്ദിയാചരണ പരിപാടികൾ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ചിറയിൻകീഴിൽ നടന്നു.

കുമാരനാശാൻ സ്മൃതിസംഗമം ശിവഗിരി എസ്എൻഡിപി യൂണിയൻ സെക്രട്ടറിയും ഐക്യവേദി ചെയർമാനുമായ അജി.എസ്ആർഎം ഉദ്ഘാടനം ചെയ്തു. എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീരപാണിയുടെ അധ്യക്ഷതയിൽ ഐക്യവേദി ജനറൽ കൺവീനർ ശ്രീകുമാർ പെരുങ്ങുഴി കുമാരനാശാൻ അനുസ്മരണ പ്രസംഗം നടത്തി. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഗുരുക്ഷേത്ര ഗുരുമണ്ഡപസമിതി ജില്ല പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

മഹാകവിയുടെ ജന്മഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ കായിക്കരയിലുള്ള കുമാരനാശാൻ സ്മാരക മന്ദിരം പഠന ഗവേഷണ സ്ഥാപനമാക്കി വിപുലീകരിക്കുന്നതിനു കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നു സ്മൃതിസംഗമം ഐകകണ്ഠേന ആവശ്യപ്പെട്ടു.

കുമാരനാശാൻ പഠിച്ചതും പഠിപ്പിച്ചതുമായ കായിക്കരയിലെ ആശാൻ സ്മാരക ഗവൺമെൻ്റ് എൽപി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താൻ സംസ്ഥാന സർക്കാർ സത്വര നടപടി കൈക്കൊള്ളണമെന്നും സ്മൃതിസംഗമം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ശതാബ്ദിയാചരണത്തിൻ്റെ ഭാഗമായി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു സീനിയർ / ജൂനിയർ വിഭാഗങ്ങളിലായി ജനുവരി 30, 31 തീയതികളിൽ ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ ദിദ്വിന ആശാൻ കാവ്യോൽസവം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES