പെരുമാതുറ മർഹബ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
പെരുമാതുറ യിലെ സാമൂഹിക – സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന മർഹബ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും സംയുക്തമായി ശ്രീ ചിത്ര ഹോസ്പിറ്റലുമായ് സഹകരിച്ചുകൊണ്ട് 2024 ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പുതുക്കുറിച്ചി മുഹിയദ്ദീൻ പള്ളി മദ്റസ ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉൽഘാടനം പുതുക്കുറിച്ചി മുഹിയുദ്ദീൻ പള്ളി ജമാഅത്ത് പ്രസിഡൻ്റ് സെയ്യിദ് അലവി ശിഹാബുദ്ദീൻ തങ്ങൾ നിർവ്വഹിക്കും.

