Sunday, August 25, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വനിതശിശുവികസന വകുപ്പിന്റെ കീഴിൽ ചിറയിൻകീഴ് ഐസിഡിഎസിന്റെ പരിധിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്കു നിയമനത്തിനായി അഞ്ചുതെങ്ങ് പഞ്ചായത്തിലെ സ്ഥിരം താമസക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വർക്കർ തസ്തികയിലേക്കു പത്താം ക്ലാസാണ് യോഗ്യത. ഹെൽപ്പർ തസ്തികയ്ക്കു എഴുത്തും വായനയും അറിഞ്ഞിരിക്കണം. നേരത്തെ താൽക്കാലികമായി സമാന തസ്തികയിൽ പ്രവർത്തിച്ചിട്ടുള്ളവർ അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയുടെ മാതൃക ചിറയിൻകീഴ് ഐസിഡിഎസ് ഓഫിസിൽ നിന്നു ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 15 വൈകിട്ടു അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0470–2646512.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES