Sunday, August 25, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ ഡെങ്കിപ്പനി മരണം.

അഞ്ചുതെങ്ങിൽ ഡെങ്കിപ്പനി മരണം.

അഞ്ചുതെങ്ങ് തോട്ടരികത്ത് വീട്ടിൽ പരേതരായ സുകുമാരൻ സുഭദ്ര ദമ്പതികളുടെ മകൻ സന്തോഷ്‌ കുമാർ (ഉണ്ണി) (56) ആണ് മരണമടഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കടുത്ത പനി ബാധിച്ച് ക്ഷീണിതനായ നിലയിലായിരുന്നു, പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ 9:30 ഓടെ താമസസ്ഥലത്ത് കിടക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചുതെങ്ങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോബർട്ട് ആൻഡ്‌ കമ്പനി ഫിഷ് കമ്മീഷൻ ഏജന്റ് കമ്പനിയിലെ തൊഴിലാളിയായിരുന്നു. കമ്പനിയിൽ തന്നെയായിരുന്നു താമസം.

M – com മികച്ച മാർക്കോടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ സന്തോഷ്‌കുമാർ വളരെക്കാലം അഞ്ചുതെങ്ങ് പോസ്റ്റ്‌ ഓഫീസിൽ പോസ്റ്റുമാൻ താത്കാലിക നിയമനത്തിൽ ജോലി നോക്കിയിരുന്നു. അവിവാഹിതനായിരുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ മേഖലകളിൽ ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. അഞ്ചുതെങ്ങ് CHC യിലും, സമീപത്തെ സ്വകാര്യ ആശുപത്രികളിലും ദിനം പ്രതി എത്തുന്ന രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2017-18 കാലയളവിലും മേഖലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. അന്നത്തെക്കേൾ ഗുരുതരമാണ് ഇപ്പോഴുത്തെ സ്ഥിതിയെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES