Wednesday, August 28, 2024
HomeANCHUTHENGUതീരദേശ ഹൈവേ ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്.

തീരദേശ ഹൈവേ ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്.

തീരദേശ ഹൈവേ നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അങ്ങനെയൊരു ഹൈവേയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള ജനകീയ ചർച്ചാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടലാക്രമണം നേരിടുന്ന മുതലപ്പൊഴി നരഹത്യ നടക്കുന്ന ഇടമായി മാറിയെന്ന് പ്രദേശവാസിയായ അനിത പരാതിപ്പെട്ടപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തീരദേശ ഹൈവേ വന്നാല്‍ ഒരു ഗ്രാമം പൂർണമായും അപ്രത്യക്ഷമാവുമെന്നും അവർ പറഞ്ഞു.

12,000 കോടിയുടെ തീരദേശ പാക്കേജ് നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതില്‍ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് സതീശൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES