Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് അംഗൻവാടി ഹെൽപ്പർ, വർക്കർ നിയമന ഇന്റർവ്യൂ ബോർഡിൽ വീണ്ടും അനർഹർ ഇടംനേടി : പഞ്ചായത്തിൽ...

അഞ്ചുതെങ്ങ് അംഗൻവാടി ഹെൽപ്പർ, വർക്കർ നിയമന ഇന്റർവ്യൂ ബോർഡിൽ വീണ്ടും അനർഹർ ഇടംനേടി : പഞ്ചായത്തിൽ അല്ലാത്തവരും ഉൾപ്പെട്ടതായ് ആക്ഷേപം.

അഞ്ചുതെങ്ങ് പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർ വർക്കർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ബോർഡിൽ വീണ്ടും അനർഹർ ഇടംനേടിയതായ് ആക്ഷേപം. അഞ്ചുതെങ്ങിൽ അല്ലാത്തവർ പോലും ലിസ്റ്റിൽ ഇടംനേടിയതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

ഇന്റർവ്യൂ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നുള്ളവർ മാത്രമാണെന്ന ആക്ഷേപത്തെതുടർന്ന് പിരിച്ചുവിട്ട് പുതിയ വ്യക്തികളെ കണ്ടെത്തണമെന്ന ഉത്തരവിന്മേൽ സമർപ്പിക്കപ്പെട്ട രണ്ടാം ഘട്ട പട്ടികയിലും ഒരേ രാഷ്ട്രീയപാർട്ടിയിൽ നിന്നുള്ളവരുടെ പേരുകൾ നിർദ്ദേശിച്ചതായ് കണ്ടെത്തിയതോടെയാണ് ഇന്റർവ്യൂ ബോർഡ് ലിസ്റ്റിനെതിരെ വീണ്ടും ആക്ഷേപം ഉയർന്നിരിക്കുന്നത്.

ആക്ഷേപവുമായി ബന്ധപ്പെട്ട് ഓ.പി 540/23 കേസിലാണ് ഒമ്പുഡ്സ്മാൻ ലിസ്റ്റ് റദ്ദാക്കുവാനും പകരം പുതിയതായി 5 സാമൂഹ്യ പ്രവർത്തകരുടെ പേര് നിർദ്ദേശിക്കുവാനും തിരുവനന്തപുരം ശിശു വികസന ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നത്. മൂന്ന് മാസത്തിനകം പുതിയ ഇന്റർവ്യൂ ബോർഡ് കമ്മറ്റി ലിസ്റ്റ് തയ്യാറാക്കി നിയമം നടത്തി റിപ്പോട്ട് ചെയ്യണമെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ലിസ്റ്റ് തയ്യാറാക്കുവാൻ സി.ഡി.പി അപേക്ഷ സ്വികരിച്ച് കണ്ടെത്തിയവരിലാണ് ഇപ്പോൾ വീണ്ടും ആരോപണം ഉയർന്നിരിക്കുന്നത് പുതിയതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവർ ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ ആണെന്നെന്ന മുൻ ആരോപണമാണ് വീണ്ടും ഉയർന്നിട്ടുള്ളത്.

ബോർഡിൽ എല്ലാ തലങ്ങളിൽ നിന്നുമുള്ള സാമൂഹ്യ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന കർശന മാനദണ്ഡം നിലനിൽക്കെ, പാർട്ടി പദവികളിലും,സജീവ രാഷ്ട്രീയത്തിലും ഉൾപ്പെട്ടവർ, അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഉൾപ്പെടാത്തവരും , ഇടം നേടിയതായുമാണ് പ്രധാനമായും ആരോപണം ഉയർന്നിരിക്കുന്നത്.

ഇതേതുടർന്ന് ജില്ലാ കളക്ടർ, ശിശു ക്ഷേമ വകുപ്പ് ഡയറക്ടർ, ഓമ്പുസ്മാൻ, മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES