പെരുമാതുറ : ഹാർബർ അഴിമുഖത്തും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ സ്വിച്ച് ഓൺ കർമ്മം നടന്നു. അഴിമുഖത്തെ അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ വെളിച്ച കുറവ് വെല്ലുവിളിയായിരുന്നു. അടൂർ പ്രകാശ് എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 17.50 ലക്ഷം രൂപ ചെലവഴിച്ച് 10 ലധികം ഇലക്ട്രിക്ക് പോസ്റ്റുകളും ആറ് ഹൈമാസ്റ്റ് ലൈറ്റുകളുമാണ് സ്ഥാപിച്ചത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവ്വഹിച്ചു.മുതലപ്പൊഴിയിൽ എം.പി നടത്തിയ ഇടപ്പെടലുകൾ ഒരോന്നും അദ്ദേഹം വിവരിച്ചു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായി മുതലപ്പൊഴിയിലെത്തിയ അടൂർ പ്രകാശിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.
മത്സ്യതൊഴിലാളികൾക്ക് കടലിലേക്ക് പോകുന്നതും തിരിക്കെ വരുന്നതും വെളിച്ച കുറവ് ഏറേ അപകടാവസ്ഥ സൃഷ്ടിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാർ നേരത്തെ 2 ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. കൂടുതൽ ലൈറ്റുകൾ ആവശ്യമായതോടെയാണ് എം.പി ഫണ്ടിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം അബ്ദുൽ വാഹിദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലൈറ്റുകൾ സ്ഥാപിച്ചത് മത്സ്യതൊഴിലാളികൾക്ക് ഏറേ സഹായകരമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എം അബ്ദുൽ വാഹിദ് പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ മോനി ശാർക്കര, ബി.എസ് അനൂപ് അൻസിൽ അൻസാരി. ബേബി അമ്മ, നെസിയ സുധീർ, കോൺഗ്രസ് നേതാവ് എം ജെ ആനന്ദ്,സുനിൽ സലാം, തുടങ്ങിയവർ പങ്കെടുത്തു.

