അഞ്ചുതെങ്ങ് പഞ്ചായത്തിൽ സ്നേഹ സാന്ത്വനം പദ്ധതി ഉൽഘാടനവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവഹിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫ്ലോറൻസ് ജോൺസൺ സ്വാഗതവും, റിപ്പോർട്ട് അവതരണം ഐസിഡിഎസ് സൂപ്പർ വൈസർ എസ് ബിന്ദുവും, വാർഡ് മെമ്പർ സജി സുന്ദർ ആശംസകളും , കമ്മ്യൂണിറ്റി വുമൺസ് ഫെസിലിറ്റേറ്റർ അതുല്യ എം കൃതജ്ഞതയും രേഖപ്പെടുത്തി.
തുടർന്ന് സ്നേഹ സാന്ത്വന പരിചരണം പദ്ധതി (ഹോം നേഴ്സ് പൂൾ) നടപ്പിലാക്കുന്നതിന്റെ ഭാഗമായി താമസസ്ഥലത്തെത്തി രോഗികളെ പരിചരിക്കൽ, പ്രസവ പരിചരണം, കുട്ടികളുടെ പരിപാലനം, വീട്ട് ജോലി തുടങ്ങിയ വിവിധ ജോലി തേടുന്നവർക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകിയത്.
ക്ലാസുകൾക്ക് അഞ്ചു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അസിസ്റ്റന്റ് സർജ്ജൻ ഡോക്ടർ ആദർശ്, അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്‌പെക്ടർ ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി.

