അഞ്ചുതെങ്ങ് മാമ്പള്ളി ശാരോൺ അയക്കൂട്ടാങ്ങൾ വണ്ടർലാൻഡ് സന്ദർശിച്ചു. മാമ്പള്ളി ശാരോൺ അയക്കൂട്ടത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഉല്ലാസ യാത്ര സംഘടിപ്പിച്ചത്.
20 അംഗങ്ങൾ ഉള്ള അയക്കൂട്ടത്തിന്റെ ക്രിസ്ത്മസ് ലാഭവിഹിഹം 2 ലക്ഷം രൂപയായിരുന്നു. ഒരാൾക്ക് തിരിഫ്റ്റ് ഇനത്തിൽ 50100 രൂപയും ലഭ്യമായിരുന്നു. അയക്കൂട്ടത്തിൽ സൊരുക്കൂട്ടിയ ലാഭവിഹിതം ഉപയോഗിച്ചാണ് അംഗങ്ങൾ ഉല്ലാസയാത്രക്ക് തയ്യാറെടുത്തത്.
സോളമി, സെൽവി, സിന്ധ്യ, ഡാലസ്, സജനി, മേഴ്സി, മേരി , ലാലി , മേരാജി, അനില, അജിത, മന്ന, മാർട്ടിന, ഷെറിൻ, ഷെർലി, ലിയ , ഷേർലി , ശാലിനി , മേരി എഫ് , സോജ തുടങ്ങിയവരാണ് യാത്രക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് രാവിലെയോടെ മാമ്പള്ളിയിൽ നിന്നും പുറപ്പെട്ട സംഘം വിവിധ ഉല്ലാസകേന്ദ്രങ്ങളിൽ സന്ദർശനം നടത്തി മടങ്ങിയെത്തും.
മുൻപ് അഞ്ചുതെങ്ങിൽ നിന്നുള്ള മറ്റൊരു അയൽക്കൂട്ടാംഗങ്ങളുടെ നേതൃത്വത്തിൽ ഗോവയിലേക്ക് വിമാന മാർഗ്ഗം ഉല്ലാസ യാത്ര നടത്തിയിരുന്നു.

