Wednesday, August 28, 2024
HomeANCHUTHENGUമത്സ്യമേഖലയിൽ 164.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി : മുതലപ്പൊഴി വികസനമുൾപ്പെടെയുള്ളയ്ക്ക് അനുമതിയായില്ല.

മത്സ്യമേഖലയിൽ 164.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി : മുതലപ്പൊഴി വികസനമുൾപ്പെടെയുള്ളയ്ക്ക് അനുമതിയായില്ല.

കേരളത്തിലെ മത്സ്യമേഖലയില്‍ 164.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ 11 എണ്ണത്തിനാണ് അനുമതി ലഭിച്ചത്. ഇവയ്ക്കായി 164.47 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതിയായത്.

എന്നാൽ, എന്നാല്‍ സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന പൊഴിയൂര്‍ ഹാര്‍ബര്‍ വികസനം (343 കോടി), മുതലപ്പൊഴി വികസനം (164 കോടി) വിഴിഞ്ഞം ഹാര്‍ബര്‍ മാസ്റ്റര്‍ പ്ലാന്‍ (48 കോടി), വിഴിഞ്ഞം ഫിഷ്‌ ലാന്‍ഡിംഗ് സെന്റര്‍ (25 കോടി) എന്നിവയ്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല. വിശദമായ പദ്ധതി റിപ്പോർട്ട്‌ കേന്ദ്രത്തിന് സമർപ്പിക്കുന്നതിൽ വീഴ്ച പറ്റിയതാണ് അനുമതി ലഭിക്കാത്തതിന് കാരണമെന്നാണ് സൂചന. അനുമതി ലഭിക്കാത്ത പദ്ധതികൾ ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

9 സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമങ്ങളുടെ വികസനത്തിനായി 61.06 കോടി രൂപ ചെലവഴിക്കും. ആറാട്ടുപുഴ, ചാലിയം, ചെല്ലാനം, നായരമ്പലം, താനൂര്‍, പൊന്നാനി, ചാലില്‍ ഗോപാല്‍പേട്ട, ഷിരിയ, എടക്കഴിയൂര്‍ എന്നീ മത്സ്യഗ്രാമങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇവയ്ക്ക് പുറമേ ആലുവ, കോഴിക്കോട് എന്നിവിടങ്ങളില്‍ 103.4 കോടി രൂപ ചെലവില്‍ ആധുനിക മൊത്തക്കച്ചവട ഫിഷ്‌ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാനുമാണ് കേന്ദ്ര സർക്കാർ തുക അനുവധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES