അഞ്ചുതെങ്ങ് മുതലപ്പൊഴി വികസനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അഴിമുഖത്ത് മൺസൂൺ കാലങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപ്പെടുന്നത് സംബന്ധിച്ച് വിശദമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ പൂനൈ CWPRS-നെ ചുമതലപ്പെടുത്തുകയും മാതൃകാപഠനം നടത്തുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി മുതലപ്പൊഴിയിലെത്തിയ CWPRS സംഘം ഡേറ്റാ ശേഖരണം നടത്തി വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.
തുടർന്ന് 2024 ജനുവരി മാസം CWPRS-ൽ നിന്നും ലഭിച്ച പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 164 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ അംഗീകാരത്തിന് ശേഷം റിപ്പോർട്ട് പ്രധാന മന്ത്രി മത്സ്യ സാമ്പാദ യോജന ( PMMSY) -ൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇതാണ് PMMSY-യുടെ മാർച്ച് 14- ൽ കൂടിയ ടെക്നിക്കൽ ഫ്രൂട്ടിനി കമ്മറ്റിയിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
തെക്കേ പുലിമുട്ട് 425 മീറ്റർ നീളം വർദ്ധിപ്പിച്ച് ഹാർബർ മൗത്ത് വടക്ക് ഭാഗത്ത് വരുന്ന വിധം നിർമ്മിക്കുക, ലോഡ് ഔട്ട് ഫെസിലിറ്റി നിർമ്മിക്കുന്നതിനായി മുറിച്ച തെക്കേ പുലിമുട്ട് പുനസ്ഥാപിക്കുക, ചാനലിലും, കായലിലും ഡ്രഡ്‌ജിംഗ് തുടങ്ങിയവയും കൂടാതെ, താഴംപളളി ഹാർബർ, ലേല ഹാൾ, ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ, പോക്കറ്റ് റോഡുകൾ, കോൾഡ് സ്റ്റോറേജ്, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ടോയിലറ്റ് ബ്ലോക്ക്, വർക്കേഴ്സ് റെസ്റ്റ് ഷെഡ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സി.സി.റ്റി.വി, ക്ലീനിംഗ് ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയവയും.
കൂടാതെ പെരുമാതുറ ഹാർബർ ഭാഗത്ത് വാർഫ്, ആക്ഷൻ ഹാൾ, ലോഡിംഗ് ഏരിയ, ഓവർ ഹെഡ് ടാങ്ക്, ഗേറ്റ് & ഗേറ്റ് ഹൗസ്, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, വർക്കേഴ്സ് റെസ്റ്റ് ഷെഡ്, പോക്കറ്റ് റോഡ്, പാർക്കിംഗ് ഏരിയ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സി.സി.റ്റി.വി, ലാന്റ് സ്കേപ്പിംഗ് തുടങ്ങിയവയും കേന്ദ്രസർക്കാർ അംഗീകരിച്ചുകൊണ്ട് തുക അനുവദിച്ച പദ്ധതികളിൽ ഉൾപ്പെടുന്നു.
പദ്ധതിയുടെ സാങ്കേതികാനുമതി എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ ചെയ്ത് 3 വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുവാനാണ് സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

