Monday, August 26, 2024
HomeANCHUTHENGUകടൽക്ഷോഭം : മുതലപ്പൊഴിയിൽ മത്സ്യ ബന്ധനയാനം മറിഞ്ഞു.

കടൽക്ഷോഭം : മുതലപ്പൊഴിയിൽ മത്സ്യ ബന്ധനയാനം മറിഞ്ഞു.

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. രണ്ട് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.

ഇന്ന് (ഞായറാഴ്ച) വൈകുന്നേരം ഏഴരയോടെയാണ് അപകടം. മത്സ്യ ബന്ധന കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിഞ്ഞാാണ് അപകടമുണ്ടായത്. അഞ്ചുതെങ്ങ് സ്വദേശികളായ ജോയൽ (25), വിനു. (28) എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ലാലു ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വലയും എൻജിനും നഷ്ടപ്പെട്ടു. വള്ളത്തിന് കേടുപാടുകളും സംഭവിച്ചു. കോസ്റ്റൽ പോലീസും മറൈൻ എൻഫോസ്മെന്റിന്റെയും സഹായത്തോടെ മറിഞ്ഞ ലേലപ്പുരയിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES