Monday, August 19, 2024
HomeANCHUTHENGUകൽക്ഷോഭം രൂക്ഷമായ താഴമ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു : സ്ഥലത്തെത്തിയ പോലീസ്മായ് വാക്കേറ്റം.

കൽക്ഷോഭം രൂക്ഷമായ താഴമ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു : സ്ഥലത്തെത്തിയ പോലീസ്മായ് വാക്കേറ്റം.

കൽക്ഷോഭം രൂക്ഷമായ താഴമ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു. മുതലപ്പൊഴി – താഴമ്പള്ളി മേഖലകളിൽ വീടുകളും റോഡുകളും ഭാഗീകമായ് തകർന്നതിനെ തുടർന്ന് ക്ഷുഭിതരായ പ്രദേശവാസികളാണ് രാത്രിയോടെ റോഡ് ഉപരോധിച്ചത്.

പോലീസ് സ്ഥലത്തെത്തി ഇവരെ പിരിഞ്ഞുപോകാൻ ആവിശ്യപ്പെട്ടത് പോലീസും നാട്ടുകാരുമായ് വാക്കേറ്റങ്ങൾക്കും കാരണമായി. മേഖലയിൽ
അതി രൂക്ഷമായ തിരമാലകൾ 20 മീറ്ററോളം താഴമ്പള്ളി – പൂത്തുറ മേഖലകളിൽ ആഞ്ഞടിച്ചതായാണ് റിപ്പോർട്ട്കൾ.

താഴമ്പള്ളി – പൂത്തുറ മേഖലകളിലെ പുലിമുട്ട് നിർമ്മാണത്തിലെ മെല്ലെപ്പോക്ക് ഉപരോധക്കാർ ചൂണ്ടിക്കാട്ടി. ഈ പ്രദേശത്തെ പുലിമുട്ടുകളുടെ ബലക്ഷയം നിരവധി വീടുകളിൽ വെള്ളം കയറുന്നതിനും തിരമാലകളിൽ നിരവധി വീടുകൾക്കു കെടുപാടുകൾ സംഭവിക്കുന്നതിനും കാരണമായതായി പ്രതിഷേധക്കാർ പറയുന്നു.

തുടർന്ന്, പോലീസ് ഇവരെ ശാന്തരാക്കുകയും ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുകയും, വാഹനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES