കേന്ദ്രസർക്കാരിനും, വിദേശകാര്യ വകുപ്പ് സഹ മന്ത്രി വി മിരളീധരനും നന്ദി പറഞ്ഞ് റഷ്യൻ യുദ്ധ ഭൂമിയിൽ നിന്ന് തിരിച്ചെത്തിയ പ്രിൻസും കുടുംബവും. തൊഴിൽ തട്ടിപ്പിൽപ്പെട്ട് മാസങ്ങളോളം റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങി കേന്ദ്ര സർക്കാർ ഇടപെടലിലൂടെ നാട്ടിൽ തിരിച്ചെത്തിച്ച അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യനും അച്ഛൻ സെബാസ്റ്റ്യൻ അമ്മ നിർമ്മലയും ബന്ധുക്കളുമാണ് കേന്ദ്രസർക്കാരിനും വിദേശകാര്യ വകുപ്പ് സഹ മന്ത്രി വി മുരളീധരനേയും നേരിൽ കണ്ട് നന്ദി അറിയിച്ചത്.
റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളിൽ ഒരാളായ പ്രിൻസ് സെബാസ്റ്റ്യനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്ര സർക്കാർ ഇടപെടലിലൂടെ
ഡൽഹിയിൽ എത്തിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഡൽഹി വിമാനത്താവളത്തിൽ നിന്ന് അർദ്ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കുകയുമായിരുന്നു. കേന്ദ്ര – സർക്കാരിന്റെ ശക്തമായ ഇടപെടലുകളുടെ തുടർന്ന് റഷ്യയിലെ ഇന്ത്യൻ എംബസി വഴി താൽക്കാലിക ഔട്ട് പാസ്സ് നൽകിയാണ് അഞ്ചുതെങ്ങ് സ്വദേശി പ്രിൻസിനേയും, പൂവാർ സ്വദേശി ഡേവിഡിനേയും റഷ്യയിൽ നിന്നും ഡൽഹിയിൽ എത്തിച്ചിരുന്നത്.
പാർലമെന്റ് ഇലക്ഷന്റെ ഭാഗമായി ആറ്റിങ്ങൽ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
എൻആർഐ കൂട്ടായ്മ സംസ്ഥാന കൺവീനർ എൻ ഹരികുമാർ, ബിജെപി നേതാവ് അഡ്വ എസ് സുരേഷ്, തോട്ടക്കാട് ശശി, ബിജെപി ആറ്റിങ്ങൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് സന്തോഷ്, പ്രവാസി ആറ്റിങ്ങൽ കൂട്ടായ്മ നേതാക്കളായ ബിനു സദാനന്ദൻ , പ്രസാദ്, സുഭാഷ് കൂടാതെ, രാഗേഷ് ഒയാസിസ് , ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പഴയനട വിശാഖ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രഡിഡന്റ് എഡിസൺ പെൽസിയാൻ, ബിജെപി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അനിൽ തുടങ്ങിയവർ പങ്കെടുത്തു..

