Wednesday, August 21, 2024
HomeAATINGALആറ്റിങ്ങലിലെ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ജോയി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

ആറ്റിങ്ങലിലെ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ജോയി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

ആറ്റിങ്ങലിലെ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ജോയി നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ എഡിഎം സി പ്രേംജിക്കാണ് പത്രിക സമർപ്പിച്ചത്.

അന്തരിച്ച മുൻ എംപി വർക്കല രാധാകൃഷ്ണൻ്റെ വസതി സന്ദർശിച്ച ശേഷമാണ് അദ്ദേഹം നാമനിർദ്ദേശപത്രിക നൽകുന്നതിനുള്ള പര്യടനം ആരംഭിച്ചത്.

തുടർന്ന് മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സന്ദർശിച്ചു. അന്തരിച്ച സിപിഐ എം നേതാവ് കെ അനിരുദ്ധന്റെ വസതിയിലും എത്തി. കാട്ടായിക്കോണം വി ശ്രീധർ സ്‌മൃതി മണ്ഡപത്തിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും എകെ ജി, ഇഎംഎസ്, ചട്ടമ്പി സ്വാമി, ശ്രീനാരായണ ഗുരു, അയ്യൻകാളി എന്നിവരുടെ പ്രതിമകളിലും പുഷ്പാർച്ചന നടത്തി.

തുടർ വരന്ന് കുടപ്പനക്കുന്ന് ജങ്ഷനിൽ നിന്ന് നുറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പണം നടത്തിയത്.

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി ജയൻബാബു, എൽഡിഎഫ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം ചെയർമാൻ വി ശശി എംഎൽഎ, ജനറൽ കൺവീനർ എഎ റഹിം എം പി എന്നിവരും സ്ഥാനാർഥിക്കൊപ്പമു ണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES