Tuesday, August 27, 2024
HomePERUMATHURAപെരുമാതുറ കൂട്ടായ്മ യുഎഇ അൽ ഐൻ യൂണിറ്റിന്റെ നേതൃത്വത്തിൽആൾ കേരള ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു.

പെരുമാതുറ കൂട്ടായ്മ യുഎഇ അൽ ഐൻ യൂണിറ്റിന്റെ നേതൃത്വത്തിൽആൾ കേരള ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു.

പെരുമാതുറ കൂട്ടായ്മ യുഎഇ അൽ ഐൻ യൂണിറ്റിന്റെ നേതൃത്വത്തിൽ
ആൾ കേരള ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ പങ്കെടുത്ത പാരായണ മത്സരത്തിൽ
ഒന്നാം സമ്മാനം തൃശൂരിൽ നിന്നുള്ള മുഹമ്മദ് അബ്ദുല്ല സുഫിയാനും രണ്ടാം സമ്മാനം കരസ്ഥമാക്കിയ
തിരുവനന്തപുരത്ത് നിന്നുള്ള മുഹമ്മദ് റാഷിദ് അബ്ദുൽ റഹീമും, മൂന്നാം സമ്മാനം പത്തനംതിട്ടയിൽ നിന്നുള്ള ഫാത്തിമ നവാസും തിരുവനന്തപുരത്ത് നിന്നുള്ള സഅദുദ്ദീൻ താജുദ്ദീനും കരസ്ഥമാക്കി

പാരായണ മത്സരത്തിന്റെ സമാപന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങൾ വിജയികളെ പ്രഖ്യാപിച്ചു. കിഫാ ഇബ്രാഹിം അധ്യക്ഷതവഹിച്ച ചടങ്ങിൽ, പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ ജനാബ്
ഷാജഹാൻ അമീൻ കിഴക്കതിൽ,
ഷെഫിയുള്ള പെരുമാതുറ, അബ്ദുൽ ഹായ് പെരുമാതുറ എന്നിവർ ആശംസകളും, നിസാം ഷറഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.

അൽ ഹാഫിള് ഫത്തഹുദ്ദീൻ മൗലവി, അൽ ഹാഫിള് അഷ്റഫ് മൗലവി, സയ്യിദ് ഫാളിലി അൽ കാമിലി തുടങ്ങിയവർ വിധികർത്താക്കളായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES