ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പര്യടനത്തിന് അഞ്ചുതെങ്ങിൽ ഊഷ്മള വരവേൽപ്പ്.
തെലുങ്കാന മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിനാണ് അഞ്ചുതെങ്ങിൽ ഊഷ്മള വരവേൽപ്പ് നൽകിയത് തീരദേശ പാതയിലുടനീളം വിവിധ ഭാഗ്നങ്ങളിൽ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി ഊഷ്മള സ്വീകരണമാണ് നൽകിയത്.
ഇന്ന് രാവിലെയോടെ തുമ്പയിൽ നിന്ന് ആരംഭിച്ച പര്യടനം അഞ്ചുതെങ്ങ് മാമ്പള്ളി യിൽ സമാപിച്ചു. സ്വീകരണ പരിപാടികൾക്ക് കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജൂഡ് ജോർജ്, നെൽസൺ ഐസക്ക്, ഔസഫ് ആന്റണി, യേശുദാസൻ സ്റ്റീഫൻ,അഞ്ചുതെങ് സേവ്യർ,ഷെറിൻ ജോൺ,ദിവ്യാ ഗണേഷ്,ഷീമ ലെനിൻ,ചന്ദ്രൻ,നൗഷാദ്,തമ്പി, രാജു, തുടങ്ങിയവർ നേതൃത്വം നൽകി.

