Tuesday, August 27, 2024
HomeCHIRAYINKEEZHUകടകം എസ്എൻഡിപി ശാഖാ യോഗം വാർഷിക സമ്മേളനവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.

കടകം എസ്എൻഡിപി ശാഖാ യോഗം വാർഷിക സമ്മേളനവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.

ചിറയിൻകീഴ് കടകം എസ്എൻഡിപി ശാഖാ യോഗം വാർഷിക സമ്മേളനവും പ്രതിഭാസംഗമവും നടന്നു ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി. വിഷ്ണുഭക്തൻ ഉദ്ഘാടനം നിർവഹിച്ചു കടകം ശാഖ പ്രസിഡൻ്റ് ഡി.ഇന്ദുചൂഡൻ അധ്യക്ഷനായിരുന്നു.

തുടർ ചികിൽസ ധനസഹായ പദ്ധതിയിൽ പെടുത്തി ശാഖയിൽ നിന്നു തിരഞ്ഞെടുത്ത 10 നിർധന കുടുംബങ്ങൾക്കു യൂണിയൻ പ്രസിഡൻ്റ് ചികിൽസ ധനസഹായം കൈമാറി. യൂണിയൻ പ്രതിഭാസംഗമ അവാർഡിനർഹരായ ഡോ. എസ്. എസ്. ലക്ഷ്മിക്കും, ശിവാനിക്കും ഷീൽഡും പതക്കവും ക്യാഷ് അവാർഡും യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വിതരണം ചെയ്തു. എസ്എൻഡിപി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം മുഖ്യ പ്രസംഗം നടത്തി.

യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭ വിള, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, വനിതാസംഘം യൂണിയൻ ട്രഷറർ ഉദയകുമാരി വക്കം,ശാഖ യോഗം വൈസ് പ്രസിഡൻ്റ് ആർ. ബാലാനന്ദൻ, വനിതാ സംഘം കടകം യൂണിറ്റ് പ്രസിഡൻ്റ് അനിത സുധാമൻ, യൂത്ത്മൂവ്മെൻ്റ് യൂണിറ്റ് പ്രസിഡൻ്റ് കിരൺചന്ദ് എന്നിവർ പ്രസംഗിച്ചു. കടകം ശാഖായോഗത്തിൻ്റെ പുതിയ ഭാരവാഹികളായി ആർ. ബാലാനന്ദൻ(പ്രസിഡൻ്റ്), സന്ധ്യ ജയലാൽ(വൈസ് പ്രസിഡൻ്റ്), ഡി.ചിത്രാംഗദൻ(സെക്രട്ടറി) എന്നിവരടങ്ങുന്ന 14 അംഗ ഭരണസമിതിയെ ഐകകണ്ഠേന തിരഞ്ഞെടുത്തു.

ശാഖായോഗത്തിൻ്റെ പുതിയ മന്ദിരത്തിൽ പിഎസ് സി കോച്ചിംങ് ക്ലാസുകൾ ആരംഭിക്കാനും യൂണിയൻ്റെ സഹകരണത്തോടെ വനിതാ സംഘം വീട്ടമ്മമാർക്കായി സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും സമ്മേളനം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES