Sunday, August 25, 2024
HomeAATINGALവോട്ടെടുപ്പിനായ് തയ്യാറെടുത്ത് തിരുവനന്തപുരവും ആറ്റിങ്ങലും.

വോട്ടെടുപ്പിനായ് തയ്യാറെടുത്ത് തിരുവനന്തപുരവും ആറ്റിങ്ങലും.

ജില്ലയിൽ നാളെയാണ് വോട്ടെടുപ്പ് നടക്കുക. ആകെ 2,730 ബൂത്തുകളിൽ, അതിൽ 1307 ബൂത്ത് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും 1,423 ബൂത്ത് ആറ്റിങ്ങൽ മണ്ഡലത്തിലുമാണ്.

42 മോഡൽ പോളിങ് സ്റ്റേഷനാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ 14 വനിതാ പോളിങ് സ്റ്റേഷൻ, 14 യൂത്ത് സ്റ്റേഷൻ, 28 ഹരിത സ്റ്റേഷൻ എന്നിവയുമുണ്ട്. 134 പ്രശ്നബാധിത ബൂത്തുകളുണ്ട്. കമീഷനിങ് പൂർത്തീകരിച്ച ഇവിഎം സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം മണ്ഡലത്തിന്റെ വരണാധികാരി കൂടിയായ കലക്ടർ ജെറോമിക് ജോർജിന്റെയും ആറ്റിങ്ങൽ മണ്ഡലം വരണാധികാരിയായ എഡിഎം പ്രേംജിയുടെയും കീഴിലായി 14 നിയമസഭാ മണ്ഡലത്തിലായി 14 ഉപവരണാധികാരികളും രണ്ട് നിയുക്ത ഉപ-വരണാധികാരികളും ചുമതലയിലുണ്ട്. ജില്ലാതലത്തിൽ 28 നോഡൽ ഓഫീസർമാരും.

പെരുമാറ്റച്ചട്ട നിരീക്ഷണത്തിനായി 42 ഫ്ളൈയിങ് സ്ക്വാഡും 15 ഡീഫേസ്മെൻ്റ് സ്ക്വാഡുമുണ്ട്. പരാതി പരിഹാരത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ വരണാധികാരിയുടെ കാര്യാലയത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES