സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കായിക്കര ഉടെവിളാകം തിരുവാതിരയിൽ ബിജു ഷീജ ദമ്പതികളുടെ മകൾ അനന്തലക്ഷ്മിയെയും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+ കരസ്ഥമാക്കിയ കായിക്കര ഉടെവിളാകം ആദിത്യ ഭവനിൽ അനിൽകുമാർ രമ്യ ദമ്പതികളുടെ മകൾ അപ്സരയേയും കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ചടങ്ങിൽ അഞ്ചുതെങ് ഗ്രാമപഞ്ചായത്ത് മെമ്പർ യേശുദാസ് സ്റ്റീഫൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ റാന്ത ഷാജി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷബിതബിജു കോൺഗ്രസ് വാർഡ് പ്രസിഡന്റ് ചന്ദ്രൻ അഞ്ചുതെങ് മണ്ഡലം വൈസ് പ്രസിഡന്റ് തമ്പി, മുൻ.എ. ഡി. സ് ചെയർ പേഴ്സൺ ഷിംന പ്രമോദ്, മഹിളാ കോൺഗ്രസ് അംഗങ്ങളായ അജിത.
, സരിത, ഷൈജ, ഷീജ, ഷീല ബോസ് എന്നിവർ പങ്കെടുത്തു.

