കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയിലൂടെ (പി.എം.എം.എസ്.വൈ) ബയോ ഫ്ലോക്ക് പോണ്ട് മത്സ്യകൃഷിയിൽ നൂറ്മേനി വി ജയവുമായ് അഞ്ചുതെങ്ങ് സ്വദേശിയും കുടുംബവും.
അഞ്ചുതെങ്ങ് കറിച്ചട്ടിമൂല പെരേരാസ് ഹൗസിൽ ജോയ് പേരെരയും ഭാര്യ ബിന്ദു ജോയിയുമാണ് കേന്ദ്ര പദ്ധതിയുടെ സഹായത്തോടെ മത്സ്യകൃഷിയിൽ നൂറ്മേനി വിജയം കൈവരിച്ചത്.
കഴിഞ്ഞ ദിവസം മാമ്പള്ളി വരമ്പിൽ, ഗ്രീൻ വാലി ആക്ക്വ ഫാമിൽ നടന്ന വിളവെടുപ്പിൽ മികച്ച നേട്ടം കവരിക്കാൻ സാധിച്ചതിന്റെ ആത്മ വിശ്വാസത്തിലുമാണ് ജോയിയും കുടുംബവും.

