Saturday, August 24, 2024
HomeCHIRAYINKEEZHUവെള്ളാപ്പള്ളി നടേശനെതിരെ ചില സമുദായങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കും -...

വെള്ളാപ്പള്ളി നടേശനെതിരെ ചില സമുദായങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കും – ചിറയിൻകീഴ് താലൂക്ക് എസ്എൻഡിപി യൂണിയൻ.

സാമൂഹ്യ നീതിക്കായി സത്യം വിളിച്ചു പറയുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില സമുദായ സംഘടനകൾ ഒളിഞ്ഞും തെളിഞ്ഞും സംഘടിതമായി നടത്തുന്ന അക്രമണങ്ങളെ സർവ ശക്തിയുമുപയോഗിച്ചു ചെറുക്കുമെന്നു ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു.

കേരളത്തിൽ കാലങ്ങളായി ഇടതു വലതു മുന്നണികൾ ചില സമുദായങ്ങളോടു നടത്തിവരുന്ന പ്രീണന നയം സാമൂഹ്യ നീതിയെന്ന വലിയൊരു സ്വപ്നത്തെ ഇല്ലാതാക്കി. ഇതുമൂലം പിന്നോക്ക ദളിത് വിഭാഗങ്ങൾക്കു കിട്ടേണ്ട ആനുകൂല്യങ്ങളിൽ ഏറിയപങ്കും നഷ്ടമാകുന്ന അവസ്ഥ വർഷങ്ങളായി സംജാതമായിട്ടുണ്ടെന്നും യൂണിയൻ കൗൺസിൽ ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. തുടർച്ചയായി നീതി നിഷേധിക്കപ്പെട്ടു അധികാര-ഉദ്യോഗസ്ഥ മേഖലകളിൽ ഇപ്പോഴും പുറംപോക്കിൽ കഴിഞ്ഞു വരുന്ന സാധാരണക്കാർക്കും പാവപ്പെട്ടവരുമായ ജനസമൂഹത്തിനു വേണ്ടി നിരന്തരം പോരാടുന്ന കേരളത്തിലെ ശബ്ദമില്ലാത്തവരുടെ പടനായകനാണു വെള്ളാപ്പള്ളി നടേശൻ.

നീതിക്കു വേണ്ടി അഹോരാത്രം പ്രവർത്തിച്ചു കാവലാളായി നിൽക്കുന്ന യോഗം ജനറൽ സെക്രട്ടറിക്കു പിന്തുണ നൽകി പ്രതിരോധ നിരയുണ്ടാക്കി ഉറച്ചു നിൽക്കും. വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞും കൂട്ടായും എതിരിടാൻ ശ്രമിക്കുന്ന ശക്തികൾ ആ ശ്രമങ്ങളിൽ നിന്നു പിന്തിരിയുന്നതാണു ഉചിതം. വസ്തുതകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിളിച്ചു പറയുന്നതിൽ അസ്വസ്ഥത പുലർത്തിയിട്ടു യാതൊരു കാര്യവുമില്ല. സംസ്ഥാനം ഭരിച്ചവരുടെ നീതി നിഷേധം മൂലം പിന്നാമ്പുറങ്ങളിൽ ജീവിതം ഹോമിക്കുന്നവർ ഭൂരിപക്ഷമുള്ള നാട്ടിൽ തെറ്റിനെ ചൂണ്ടിക്കാട്ടാനുള്ള ആർജവവും ശക്തിയും വെള്ളാപ്പള്ളിക്കു മാത്രമുള്ളതാണ്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ ഈഴവരാദി പിന്നോക്കക്കാരും പട്ടികജാതി പട്ടികവർഗക്കാരുമാണെന്ന യാഥാർഥ്യം നിലനിൽക്കെയാണു യാതൊരു നീതീകരണവുമില്ലാതെ ചില സമുദായങ്ങളെ പ്രീണിപ്പിക്കുന്ന നയം സർക്കാർ തലത്തിൽ ആവർത്തിക്കുന്നതെന്നും കൗൺസിൽ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു. യൂണിയൻ പ്രസിഡൻ്റ് സി. വിഷ്ണുഭക്തൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി പ്രമേയം അവതരിപ്പിച്ചു. എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീര പാണി, യോഗം കൗൺസിലർ ഡി. വിപിൻരാജ്, യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, വക്കം സജി, ഉണ്ണിക്കൃഷ്ണൻ ഗോപിക, അജി കീഴാറ്റിങ്ങൽ, അജീഷ് കടയ്ക്കാവൂർ, ഡോ. ജയലാൽ, വനിതാ സംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം,യൂണിയൻ പ്രസിഡൻ്റ് ലതിക പ്രകാശ്, ഷീല മനോഹരൻ,സെക്രട്ടറി ഷീല സോമൻ, വിജയ അനിൽകുമാർ, ട്രഷറർ ഉദയകുമാരി വക്കം, എസ്എൻ ട്രസ്റ്റ്’ സുരേഷ് ബാബു അഴൂർ, സുനിത പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES