Thursday, August 22, 2024
HomeANCHUTHENGUകായിക്കരയിൽ മോഷണം പെരുകുന്നു പ്രദേശവാസികൾ ഭീതിയിൽ.

കായിക്കരയിൽ മോഷണം പെരുകുന്നു പ്രദേശവാസികൾ ഭീതിയിൽ.

കായിക്കരയിൽ മോഷണം പെരുകുന്നു പ്രദേശവാസികൾ ഭീതിയിൽ.
അഞ്ചുതെങ്ങ് കായിക്കര പ്രദേശങ്ങളിൽ മോഷണം വർദ്ധിച്ചതോടെയാണ് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ തുടരെ തുടരെയുള്ള ദിവസങ്ങളിലായി നടന്ന മോഷണങ്ങളിൽ, കായിക്കര ജെൻക്ഷനിൽ ചാത്തിയോട് സ്വദേശിനി ശ്രീദേവിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മുറുക്കാൻ കട കുത്തിത്തുറന്ന് എവിടെ സൂക്ഷിച്ചിരുന്ന സിഗരറ്റ് കാർട്ടൂണ്കളും, പണം ഉൾപ്പെടെയുള്ളവും മോഷ്ടിക്കപ്പെടുകയും കായിക്കര സ്വദേശിനി ഡാളിയുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നും ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ളവ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.

അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് മേഖലയിലെ സിസിടിവി അടക്കമുള്ളവ പരിശോധിച്ച്കൊണ്ട് പ്രതികൾക്കായ് വ്യാപക തിരച്ചിൽ നടത്തിവരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES