Wednesday, August 21, 2024
HomeCHIRAYINKEEZHUസംസ്‌കൃതി അനുമോദന സംഗമം നടത്തി.

സംസ്‌കൃതി അനുമോദന സംഗമം നടത്തി.

അഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ അനുമോദന സംഗമം നടന്നു അഴൂർ കാർത്തിക ഓഡി റ്റൊറിയത്തിൽ നടന്ന സമ്മേളനത്തിന്റെ ഉത്ഘാടനം ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് ബി. അനിൽകുമാർ നിർവഹിച്ചു.

സംസ്കൃതി പ്രസിഡന്റ്‌ വിജുT അധ്യക്ഷതവഹിച്ചു . സംസ്കൃതി രക്ഷാധികാരി വിശ്വനാഥൻ ചെട്ടിയാർ, സംസ്കൃതി നിർവാഹക സമിതി അംഗങ്ങളായ ബിജു കാർത്തിക, ബിന്ദു ബി. എ ൽ, എന്നിവർ ആശംസകൾ നേർന്നു. സംസ്കൃതി സെക്രട്ടറി എം. സുരേഷ് ബാബു സ്വഗതവും വൈസ് പ്രസിഡന്റ്‌ ഷൈൻദാസ് നന്ദിയും പറഞ്ഞു.

ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും റിട്ട. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഹരിലാലിനെയും Phd. നേടിയ പ്രൊഫ. പി. ജയകുമാറിനെയും, യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ദേവിക. വി എസിനെയും യോഗത്തിൽ ആദരിച്ചു.

സമ്മേളത്തിന് ശേഷം സംസ്കൃതി വാർഷിക ആഘോഷ പരിപാടിക്ക് വേണ്ടിയുള്ള സ്വഗത സംഘ രൂപീകരണ യോഗവും നടന്നു. സംസ്കൃതിയുടെ അനുമോദന സമ്മേളനത്തിന്റെ ഉത്ഘാടനം ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് ബി. അനിൽകുമാർ നിർവഹിച്ചു സംസാരിക്കുന്നു. സംസ്കൃതി പ്രസിഡന്റ്‌ വിജു T, സെക്രട്ടറി എം. സുരേഷ് ബാബു എന്നിവർ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES