പൊതുഗതാഗതം നിലവിലാത്തെ സ്ഥലങ്ങളിലേക്ക് ബസ് റൂട്ട് നിർദ്ദേശിക്കുന്നതിന്റെ ഭാഗമായി ചിറയിൻകീഴ് മണ്ഡലത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു.
കെ.എസ്.ആർ.ടി.സി./സ്വകാര്യ ബസ്സുകൾ സർവ്വീസ്കൾ ഇല്ലാത്ത മേഖലകളിലെ പൊതുജനങ്ങൾ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിലേക്കായി, ഇത്തരം മേഖലകളിൽ സർവ്വീസ് നടത്തുവാൻ സാധിക്കുന്ന റുട്ടുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ ആർ.ടി.ഒ.മാർക്കു നൽകിയ വകുപ്പ് നിർദ്ദേശൻ്റെ അടിസ്‌ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചപരിപാടിയിൽ ചിറയിൻകീഴ് എംഎൽഎ വി ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ ആർടിഒ ഡി മഹേഷ് സ്വാഗതം പറഞ്ഞു.
പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ വി ലൈജു, എസ് ഷീല, രജിത, അനിൽ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ പ്രവീൺ സിവി, ശ്രീപ്രസാദ് തുടങ്ങിയവരും കെആർടിസി ഉദ്യോഗസ്ഥരായ സഞ്ജയ്, സജാദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.