മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാകളായി നടത്തിയ ശിൽപ്പാശാലയിൽ വച്ച് ഹരിത കർമ്മ സേനയുടെ യൂസർ ഫീ ശേഖരിക്കുന്നത് QR കോഡ് വഴി പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് അടക്കുന്ന സംവിധാനം തിരുവനതപുരം ജില്ലയിൽ ആദ്യമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നിലവിൽ വന്നു.
ICICI ബാങ്ക് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയുടെ ഉത്ഘാടനം ജില്ലാ പഞ്ചത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ശൈലജ ബീഗം ഉദ്ഘാടനം നിർവ്വഹിച്ചു.
കുടുംബശ്രീ വഴി നടപ്പിലാക്കിയ ഹരിത കർമ്മ സേനക്കുള്ള ഇൻഷ്വറൻസ് പദ്ധതിയുടെ പോളിസി സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് നിവ്വഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചത്ത് പ്രസിഡന്റ് വി. ലൈജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ലിജബോസ് സ്വാഗതം പറഞ്ഞു.
ആശംസകൾ അർപ്പിച്ചുകൊണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് ശ്രീമതി ഫ്ലോറൻസ് ജോൺസഷൻ, ചെയർമാൻ സ്റ്റീഫൻ ലൂയിസ്, മെമ്പർ മാരായ ഷിമലെനിൻ, ദിവ്യാ ഗണേഷ്, സോഫിയ ഞാനദാസ്,ICICI മാനേജർ അരുൺ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്രീ. രാജീവ്. പി. നന്ദി രേഖപ്പെടുത്തി.

