ചിറയിൻകീഴ് പണ്ടകശ്ശാല – ശാർക്കര റോഡിലെ അനധികൃത കയ്യേറ്റം ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണത്തെ തുടർന്ന് ഗതാഗതം വഴി തിരിച്ചുവിട്ട പണ്ടകശ്ശാല – ശാർക്കര റോഡിലെ അനധികൃത കയ്യേറ്റവും പാർക്കിങ്ങുമാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
കഷ്ടിച്ച് ഒരു വലിയവാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന ഈ റോഡിൽ നിലവിൽ പൊതു നിരത്ത് കൈയ്യേറി സ്ഥാപിച്ച പെട്ടിക്കടായാണ് ഗതാഗതക്കുരുക്കിന് പ്രധാന കാർണമായിതീർന്നിരിക്കുന്നത്. കൂടാതെ, സമീപത്ത് പരവർത്തിക്കുന്ന ഏതാനും ഷോപ്പുകളിൽ എത്തുന്നവരുടെ വാഹനങ്ങൾ ഈ റോഡിന്റെ വശങ്ങളിലായി അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകുവാൻ കാരണമായിതീർന്നിട്ടുണ്ട്.
രോഗികളുമായെത്തുന്ന നിരവധി ആംബുലൻസ്കളും, സ്കൂൾ വാഹനങ്ങളും, യാത്രാ വാദികളും കടന്നുപോകുന്ന ഈ പ്രധാന പാതയിലെ ഗതാഗതക്കുരുക്ക് ഇതുവഴിയാത്ര ചെയ്യുന്നവരെ നട്ടംതിരിക്കുകയാണ്. എത്രയും പെട്ടെന്ന്തന്നെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിനും അനധികൃത കയ്യേറ്റങ്ങൾക്കുമെതിരെ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തും, പോലീസും. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.