Tuesday, August 20, 2024
HomeANCHUTHENGUബലി തർപ്പണചടങ്ങുകൾക്കായ് കപാലീശ്വര സന്നിധിയിൽ വിപുലമായ സജ്ജീകരണങ്ങളൊരുങ്ങി.

ബലി തർപ്പണചടങ്ങുകൾക്കായ് കപാലീശ്വര സന്നിധിയിൽ വിപുലമായ സജ്ജീകരണങ്ങളൊരുങ്ങി.

കർക്കിടക വാവുബലി തർപ്പണങ്ങൾക്ക് കപാലീശ്വര സന്നിധിയിൽ വിപുലമായ സജ്ജീകരണങ്ങളൊരുങ്ങി. അഞ്ചുതെങ്ങ് കായലനിനും അറബിക്കടലിനും മദ്ധ്യേ കൈലാസതുല്യം സ്ഥിതി ചെയ്യുന്ന കപാലീശ്വരക്ഷേത്രം ഒരു നൂറ്റാണ്ട് മുമ്പ് സർവ്വർക്കും പിതൃമോക്ഷാർത്ഥത്തിനായി മഹാഗുരു ശ്രീ നാരായണ ഗുരുദേവൻ തൻ്റെ ആത്മചൈതന്യശിവ ശക്തിസ്വരൂപത്തെ കപാലീശ്വരഭാവത്തിൽ പ്രതിഷ്ഠിച്ച മഹാക്ഷേത്രം ഇന്ന് നാടിനും നാട്ടുകാർക്കും കുടുംബാംഗങ്ങൾക്കും സകല ചരാചരങ്ങൾക്കും രക്ഷകനായി കുടികൊള്ളുന്നു.

ആ ഭഗവാൻ്റെ തിരുസന്നിധിയിൽ ഇക്കൊല്ലം നടക്കുന്ന കർക്കിടക വാവുബലി ആഗസ്റ്റ് 2 വെള്ളി രാത്രി 8 മണിക്ക് ആരംഭിച്ച് ആഗസ്റ്റ് 4 ഞായർ ഉച്ചവരെ ഉണ്ടായിരിക്കുന്നതാണ്. ബലിതർപ്പണത്തോടൊപ്പം പിതൃമോക്ഷാർത്ഥം നടത്തുന്നതിലഹവനവും കപാലീശ്വസന്നിധിൽ നടത്തി പിതൃമോക്ഷം വരുത്തി ഭക്തജനങ്ങൾക്ക് സായൂജ്യം നേടാവുന്നതാണ്.

കപാലീശ്വര ക്ഷേത്രത്തിലെ ബലി കർമ്മങ്ങൾ ഭഗവാൻ്റെ തിരുസന്നിധിയിൽ ക്ഷേത്രത്തിന് പിന്നിലെ പറമ്പിൽ ബലി കൃയകൾ ചെയ്ത് ശിരസ്സിലേന്തി നാരായണ മന്ത്രം ജപിച്ച് നഗ്നപാദരായി കപാലീശ്വരം കടലിൽ തർപ്പണം ചെയ്ത് പിതൃ മോക്ഷം നടത്തി പിതുക്കളുടെയും ഭഗവാൻ നാരായണൻ്റെയും ഒപ്പം മഹാദേവൻ്റെയും അനുഗ്രഹം നേടാം. വളരെ പ്രാധാന്യം നൽകിക്കൊണ്ട് പിതൃമോക്ഷത്തിനായി നടത്തുന്ന ഈ പുണ്യകർമ്മത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ബലിതർപ്പണ ക്രിയകൾ നടത്തി പോകുന്നതിവേണ്ട എല്ല സൗകര്യങ്ങളും സേവനങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രരക്ഷാധികാരി സുരേഷ ബാബു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES