Sunday, August 25, 2024
HomeANCHUTHENGUകൊല്ലം തങ്കശ്ശേരി ഹാർബറിൽ നിന്ന് അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യബന്ധന യാനങ്ങൾ മടക്കിക്കൊണ്ട്പോകാൻ നിർദ്ദേശം.

കൊല്ലം തങ്കശ്ശേരി ഹാർബറിൽ നിന്ന് അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യബന്ധന യാനങ്ങൾ മടക്കിക്കൊണ്ട്പോകാൻ നിർദ്ദേശം.

കൊല്ലം ഹാർബറിൽ നിന്ന് അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യബന്ധന യാനങ്ങൾ മടക്കിക്കൊണ്ട്പോകാൻ നിർദ്ദേശം. കൊല്ലം വാടി ഹാർബറിൽ നിന്നാണ് അഞ്ചുതെങ്ങിൽനിന്നുള്ള മത്സ്യബന്ധന യാനങ്ങൾ തിരികെകൊണ്ടുപോകണമെന്ന നിർദ്ദേശമാണ് ഫിഷറീസ് ഓഫീസ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്.

യാനങ്ങൾ മുതലപ്പൊഴി ഹാർബറിലേക്ക് മടക്കികൊണ്ടുപോകണമെന്ന നിർദ്ദേശം ഫിഷറീസ് വകുപ്പിന്റെ വാഹനത്തിൽ അനൗൺസ്മെന്റിലൂടെയാണ് തൊഴിലാളികളെ അറിയിച്ചത്.

ട്രോളിംഗ് നോരിധനത്തിന്റെ ഭാഗമായി തങ്കശെരി ഫിഷിങ് ഹാർബറിൽ വിവിധ ജില്ലയിലെ മത്സ്യബന്ധനയാനങ്ങൾക്ക് നൽകിയിരുന്നു, ഈ ഇളവുകൾ, ട്രോളിംഗ് നിരോധനം അവസാനിച്ച സാഹചര്യത്തിൽ പിൻവലിയ്ക്കുകയാണെന്നും ആയതിനാൽ മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധന പ്രവർത്തികൾക്കായ് എത്തിയ യാനങ്ങൾ മടക്കികൊണ്ട് പോകണമെന്ന നിർദ്ദേശമാണ് നൽകിയത്. ഇളവ് അവസാനിപ്പിച്ചുകൊണ്ടുള്ള ജില്ലാ കളക്ടർ അറിയിപ്പായാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

അപകടങ്ങൾ തുടർക്കഥയാകുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴിയിലേക്കുള്ള മടക്കിവരവ് നിലവിൽ അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ആശങ്കയിലാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES