മുതലപ്പൊഴിയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 10:30 ഓഡയായിരുന്നു സംഭവം.
താഴംപള്ളി സ്വദേശി ബിജുവിൻ്റെ ഉsമസ്ഥതയിലുള്ള മത്സ്യബന്ധന യാനമാണ് ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിൽ ഇടിച്ചകയറിയത്.
സംഭവസമയത്ത് വള്ളത്തിൽ 25 പേരുണ്ടായിരുന്നതായാണ് വിവരം. രണ്ട് പേർ ഇടിയുടെ ആഘാതത്തിൽ കടലിലേക്ക് തെറിച്ചു വീണങ്കിലും ഇവരെ രക്ഷപ്പെടുത്തി. മറ്റെല്ലാവരും സുരക്ഷിതരാണ്.

