Friday, August 23, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ എസ് ശശാങ്കൻ അനുസ്മരണം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങിൽ എസ് ശശാങ്കൻ അനുസ്മരണം സംഘടിപ്പിച്ചു.

സിപിഐഎം നേതാവും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, കയർ ഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ, കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എസ്.ശശാങ്കന്റെ എട്ടാമത് ചരമവാർഷികം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളുടെ ആചരിച്ചു.

കായിക്കരയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം ചേർന്ന അനുസ്മരണ സമ്മേളനം
സിപി ഐ(എം )തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. വി.ജോയി എംഎൽഎ
ഉദ്ഘാടനം ചെയ്യുതു..
എസ്. ശശാങ്കൻ അനുസ്മരണ പ്രഭാഷണം
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വി ലൈജു ചടങ്ങിൽ അധ്യക്ഷനായിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, അഡ്വ. ഷൈലജാബീഗം
ഏരിയ സെക്രട്ടറി അഡ്വ.എസ് ലെനിൻ,
അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി. പയസ്, എം. മുരളി, ആർ ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, ബി എൻ സൈജുരാജ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES