ആനത്തലവട്ടം ഗുരുമന്ദിരത്തിന് സമീപം ചൂണ്ടക്കടവിൽ യുവാവ് കുത്തേറ്റു മരിച്ചു. കടയ്ക്കാവൂർ തുണ്ടത്തിൽ (തെങ്ങുവിള) കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു (26) ആണ് മരിച്ചത്.
ഇന്നലെ സന്ധ്യയ്ക്കായിരുന്നു സംഭവം. വിഷ്ണുവും സുഹൃത്തുക്കളും മീൻ വാങ്ങാനായാണ് കടവിലെത്തിയത്. കുത്തിയത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.കുത്തേറ്റ വിഷ്ണുവിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊല ചെയ്യാനുള്ള കാരണം വ്യക്തമല്ല.
ക്വാട്ടേഷൻ ആകാം കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഗൾഫിൽ നിന്ന് ലീവിൽ നാട്ടിലെത്തിയ വിഷ്ണു അടുത്തമാസം ആറാം തീയതി തിരിച്ചു പോകാൻ ഇരിക്കുകയായിരുന്നു. വിഷ്ണുവിന്റെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. പരേതനായ പ്രകാശൻ പിതാവും രമ മാതാവുമാണ്.