തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക.
അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക.
പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക.
തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക.
അപ്രായോഗികമായ എൻ എം എം എസ്
ജിയോടാഗ് എന്നിവ പിൻവലിക്കുക.
യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക.
സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്ജറ്റ് അനുവദിക്കുക.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക. കൂടുതൽ തുക അനുവദിക്കുക.
ക്ഷേമ നിധി ഉടൻ പ്രാബല്യത്തിൽ വരുത്തുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികൾ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പണി മുടക്കി
അഞ്ചുതെങ്ങ് ജംഗ് ഷനിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ്ണ യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സരിത ആദ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,വൈസ് പ്രസിഡന്റ് ലിജാ ബോസ്, സജി സുന്ദർ എന്നിവർ സംസാരിച്ചു

