അഞ്ചുതെങ്ങ് നെടുങ്ങണ്ട ഒന്നാം പാലം 5072 നമ്പർ എസ്എൻഡിപി ശാഖാ യോഗം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നെടുങ്ങണ്ട ജംക്ഷനിൽ സ്ഥിതി ചെയ്യുന്ന അരനൂറ്റാണ്ട് പഴക്കമുള്ള ഗുരുക്ഷേത്ര മണ്ഡപത്തിൻ്റെ ജീർണോദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്തുന്നതിനുമായി ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ കൗൺസിൽ നിലവിലെ ശാഖാ യോഗം കമ്മിറ്റിയെ പിരിച്ചുവിട്ടു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു.
എസ്എൻഡിപി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ മുൻ കൗൺസിലർ ഡി.ശിവദാസ് മുഖ്യരക്ഷാധികാരിയായുള്ള സമിതിയിൽ വിഷ്ണു ആർ.പ്രസാദ്(ചെയർമാൻ), സജീവ്.എസ്.വലിയ പുരയ്ക്കൽ(കൺവീനർ), എസ്. ലോഹിദാസ്, ഷാജികുമാർ, ഷാജി(കമ്മിറ്റി അംഗങ്ങൾ), ബൈജു തോന്നയ്ക്കൽ(യൂണിയൻ പ്രതിനിധി) എന്നിവർ അംഗങ്ങളാണ്.
കഴിഞ്ഞ ദിവസം നെടുങ്ങണ്ട ശാഖാ യോഗം ഹാളിൽ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രഥമയോഗത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡംഗം അഴൂർബിജു, യൂണിയൻ കൗൺസിലർ ഡി.ചിത്രാംഗദൻ, യൂണിയൻ പ്രതിനിധി ബൈജു തോന്നയ്ക്കൽ എന്നിവർ പങ്കെടുത്തു.
വനിതാ സംഘം മൈക്രോ ഫിനാൻ
സ് യൂണിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ശാഖാതലത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനു പ്രതിഭാ സംഗമം നടത്തുന്നതിനും കിടപ്പു രോഗികളെ കണ്ടെത്തി ചികിൽസാധന സഹായം നൽകുന്നതിനും യോഗം തീരുമാനിച്ചു.അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ശാഖാതലത്തിൽ ഗൃഹസന്ദർശനവും പൂർത്തിയാക്കും.

