സി.എസ്. സി കളോടുള്ള കേരള സർക്കാറിന്റെ കടുത്ത അവഗണനകളിൽ പ്രതിഷേധിച്ചുകൊണ്ട്
ഭാരതിയ കോമൺ സർവീസ് സെന്റർ വർക്കേഴ്സ് സംഘ്ന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 20 തിനാണ് ഭാരതിയ കോമൺ സർവീസ് സെന്റർ വർക്കേഴ്സ് സംഘ്ന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്.
പ്രതിഷേധ ധർണ്ണ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ നിർവ്വഹിയ്ക്കും.
കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള CSC കളോടുള്ള കേരള സർക്കാറിന്റെ അവഗണന അവസാനിപ്പിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കേണ്ട ലെസൻസ് നൽകാതിരിക്കുന്ന നടപടി അവസാനിപ്പിക്കുക, CSC സെന്ററുകളേയും അക്ഷയ കേന്ദ്രങ്ങളേയും തുല്യ പദവിയിൽ പരിഗണിക്കുക, പൊതുവിതരണ സമ്പ്രദായവുമായി ബന്ധപ്പെട്ട് CSC കൾ വഴിയുള്ള സേവനങ്ങൾ കേരളത്തിലും നടപ്പിലാക്കുക, എന്നീ പ്രധാന ആവിശ്യങ്ങൾ ഉന്നയിച്ചാണ് ഭാരതീയ മാസ്ദൂർ സംഖ്ന്റെ ഭാഗമായ BCSCWS നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

