Friday, August 30, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ പില്ലർ ഫ്രെയിം സ്ഥാപിച്ചു.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ പില്ലർ ഫ്രെയിം സ്ഥാപിച്ചു.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന്റെ പില്ലർ ഫ്രെയിം സ്ഥാപിച്ചു. ഉരുക്കിൽ നിർമ്മിച്ച ഫ്രെയിമാണ് ഫൈലിങ് ചെയ്ത് നിർമ്മിച്ച കോൺക്രീറ്റ് ബേസ്മെന്റിന് മുകളിൽ നട്ട്ബോൾട്ടുകളിലൂടെ ഉറപ്പിച്ചത്.

കഴിഞ്ഞ രണ്ടാം തീയതി രാവിലെയോടെ രണ്ട് വലിയ വാഹനങ്ങളിലായെത്തിയ ഉരുക്ക് ഭാഗങ്ങളാണ് നിലവിൽ കൂട്ടിച്ചേർത്ത് സ്ഥാപിച്ചത്. പില്ലർ ഫ്രെമുകൾ സ്ഥാപിച്ചു അത് കോൺക്രീറ്റ് ചെയ്ത ശേഷം അതിനു മുകളിൽ പ്രീകാസ്റ്റ് സ്പാനുകൾ സ്ഥാപിച്ചാണ് പാലത്തിന്റെ നിർമ്മാണം.

നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 80 മീറ്റർ ദൂരത്തിൽ ഒൻപത് തൂണുകൾ ഉറപ്പിച്ചാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന.

2016ൽ തുടക്കമിട്ട പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങളിൽ എങ്ങുമെത്താതെ നീളുകയായിരുന്നു. തുടർന്നു പരാതികൾ പരിഹരിച്ചു 88ൽപ്പരം ഭൂഉടമകളിൽ നിന്നായി ഒന്നരയേക്കറോളം ഭൂമി ഏറ്റെടുക്കുകയും 13കോടിയോളം രൂപ ബന്ധപ്പെട്ടവർക്കു‍ ഇതിനകം കൈമാറുകയും ചെയ്തു. 25കോടിരൂപയാണു കിഫ്ബിയിലൂടെ പാലം നിർമാണത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. എൽ ആൻഡ് ടി കമ്പനിക്കാണു നിർമാണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES