അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട് കാണാതായവരെ കണ്ടെത്തിയില്ല, തിരച്ചിൽ തുടരുന്നു.
ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായത്. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശികളായ
സബീർ (35), ഷമീർ (33) എന്നിവരെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്.
കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും നേവിയുടെ ഹെലികോപ്ടർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

