Saturday, August 24, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു.

സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എൻസിസി, എസ്പിസി, എൻഎസ്എസ്, ജെആർസി, സ്കൂൾ പിടിഎ, സ്കൂൾ മാനേജ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സ്കൂൾ പ്രിൻസിപ്പൽ തദയൂസ് ദേശീയപതാക ഉയർത്തി.

ചടങ്ങിൽ സ്കൂൾ ഹെഡ്‌മിസ്ട്രെസ് ബിനു ജാക്സൻ സ്കൂൾ മാനേജർ ഫാദർ ലൂസിയാൻ തോമസ്സ്, ഗ്രാമ പഞ്ചായത്ത് അംഗം ഡോൺബോസ്കോ, എന്നിവർ സാന്നിഹിതരായിരുന്നു.

തുടർന്ന് വിരമിച്ച സൈനികരെ ആദരിക്കൽ ചടങ്ങ്, ദേശസ്നേഹം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ, വിവിധ കലാരൂപങ്ങളും, വേഷവിധാ നങ്ങളോടൊപ്പം സ്കൂൾ ബാന്റിന്റെ അകമ്പടിയോടെ വിദ്യാർത്ഥികളെ അണിനിരത്തി സ്വാതന്ത്ര്യദിന സന്ദേശ റാലിയും സംഘടിപ്പിച്ചു.

പിടിഎ പ്രസിഡന്റ് ഇഗ്നേഷ്യസ്, സഹ വികാരി ഫാദർ ബിജോയ്, എംപിടിഎ പ്രസിഡന്റ് സിന്താത്രി, സ്റ്റാഫ് സെക്രട്ടറി ആലീസ് ഡേവിഡ് എന്നിവർ ആശംസകൾ അർപ്പിച്ചു.

https://youtu.be/5T2WD5NR9SM

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES