ചിറയിൻകീഴ് പണ്ടകശാല, ശാർക്കര, പുതുക്കരി കോൺഗ്രസ്സ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാ കുടുംബസംഗമം 2022 സംഘടിപ്പിച്ചു.
മഹാ കുടുംബ സംഗമത്തിന്‍റ ഭാഗമായി കെ.പി.സി.സി. വിചാർ വിഭാഗ് സംഘടിപ്പിച്ച നൈപുണ്യം 2022 എന്ന പേരിൽ സംഘടിപ്പിച്ച കലാ-സാംസ്കാരിക മത്സരങ്ങൾ, പ്രതിഭാ സംഗമം 2022 തുടങ്ങിയവ സംഘടിപ്പിച്ചു.
വാർഡ് മെമ്പർ വി.ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഭാ സംഗമം 2022, പി.സി.വിഷ്ണുനാഥ് എം.എൽ.എയും മാഹാ കുടുംബ സംഗമം 2022 അഡ്വ.അടൂർപ്രകാശ് എം.പി.യും ഉത്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബിൻ വർക്കി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ മോനി ശാർക്കര സ്വാഗതവും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി. എസ്. അനൂപ്, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ അഡ്വ.വി.കെ.രാജു, എം.ജെ.ആനന്ദ്, അഡ്വ.എസ്.കൃഷ്ണകുമാർ, ബ്ലോക്ക് പ്രസിഡന്‍റ് വിശ്വനാഥൻ നായർ, മണ്ഡലം പ്രസിഡന്‍റുമാരായ അഡ്വ.രാജേഷ്.ബി.നായർ, ജോഷി ബായ്, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ആർ.കെ.രാധാമണി, വാർഡ് മെമ്പർ അൻസിൽ അൻസാരി, അഴൂർ ഗ്രാമപഞ്ചായത്ത് അംഗം ഓമന, കെ.പി.സി.സി വിചാർ വിഭാഗ് മണ്ഡലം ചെയർമാൻ ഭാഗി അശോകാൻ കിഴുവലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അൻസാർ, മുൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് സുരേഷ്കുമാർ, ദളിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് എം.സ്.രാജേഷ്കുമാർ, യൂത്ത്കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡന്‍റ് സഞ്ചു സുന്ദർ എന്നിവർ ആശംസകളും നേർന്നു. പുതുക്കരി വാർഡ് മെമ്പർ മനുമോൻ.ആർ.പി. കൃതജ്ഞത രേഖപ്പെടുത്തി.




