അഞ്ചുതെങ്ങ് കയർമേഖലയിലെ പ്രധാനികളായ നല്ലാംതിട്ട പേരുങ്കുടി കുടുംബത്തിലേ അവസാനകണ്ണികളിൽ പ്രധാനിയും യാത്രയായി.
അഞ്ചുതെങ്ങ് കായിക്കര കാപാലീശ്വരം നല്ലാംതിട്ടയിൽ കെ വിജയൻ (88) എന്ന അഞ്ചുതെങ്ങ് കയർമേഖലയിലെ പെരുങ്കുടി കുടുംബത്തിലെ പ്രധാനിമാരിലെ അവസാന കണ്ണികളിലെ പ്രമുഖ വ്യക്തിത്വമാണ് ഇന്നലെ ലോകത്തോട് വിടപറഞ്ഞത്.
ഒരു കാലത്ത് അഞ്ചുതെങ്ങ് കയറിന്റെ പ്രധാന വ്യവസായ മേഖലയായിരുന്നു അഞ്ചുതെങ്ങും സമീപ പ്രദേശങ്ങളും അക്കാലത്ത് ഭൂരിഭാഗം കയർതൊഴിലാളികളും സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുള്ള തൊഴിലിടങ്ങളെയായിരുന്നു തൊഴിലിനായി ആശ്രയിച്ചിരുന്നത്. ഈ സംരംഭങ്ങളുടെ നടത്തിപ്പ്കാരെ അക്കാലത്ത് അറിയിപ്പെട്ടിരുന്ന വിളിപ്പേരാണ് പെരുങ്കുടി. ആക്കാലത്തെ പെരുങ്കുടിമാരിൽ പ്രധാന കുടുംബക്കാരായിരുന്നു നല്ലാംതിട്ട കുടുംബം.
ഇരുപതോളം റാട്ട് വണ്ടികളുടെ തൊണ്ട് താപ്പ്, തൊണ്ട്ഉരിപ്പ്, തൊണ്ട് തല്ലൽ, ചകിരി ഉണക്കൽ, കയറിടൽ, കയർ കെട്ട് തുടങ്ങിയ മേഖലകളിൽ ഇരുനൂറോളം തൊഴിലാളികൾക്ക് തൊഴിൽ നൽകിയ ഈ മേഖലയിലെ പ്രമാണിമാരിൽ പ്രമുഖ കുടുംബമായിരുന്നു അവരുടേത്. ഈ മേഖലയിലേയും കുടുംബത്തിലെയും അവസാന വ്യക്തിത്വമാണ് കെ വിജയൻ പെരുങ്കുടിയുടേത്.
മാത്രവുമല്ല ഈ മേഖലയിലെ എല്ലാ ജോലികളും തൊഴിലാളികളോടൊപ്പം നിന്ന് അവരിലൊരാളെപോലെ തൊഴിൽചെയ്യുന്ന ഒരാൾളുകൂടിയായിരുന്നു അദ്ദേഹം.
കാലക്രമേണയുള്ള പരമ്പരാഗത കയർ വ്യവസായ മേഖലയിലെ തകർച്ചയെതുടർന്ന് ഈ മേഖലയിലെ വ്യവസായം അവസാനിപ്പിക്കേണ്ടിവന്ന വിജയൻ പെരുങ്കുടി പതിയെ പതിയെ വർദ്ധക്യരോഗ ബാധിതനാകുകയും കിടപ്പിലായ് തന്റെ മകളുടെ വെട്ടൂർ കയറ്റാപ്പീസ്മുക്കിലെ ( അക്ഷയ) വീട്ടിൽവച്ച് ആഗസ്റ്റ് 15 രാത്രി എട്ട്മണിയോടെ മരണപ്പെടുകയുമായിരുന്നു.
അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ മകളുടെവീട്ടുവളപ്പിൽ നടന്നു.
അഞ്ചുതെങ്ങ് , വക്കം, കടയ്ക്കാവൂര്‍, വെട്ടൂര്‍, കാപ്പില്‍, ഇടവ, കഠിനംകുളം, അലൂര്‍, ചിറയിന്‍കീഴ് പഞ്ചായത്തുകളില്‍ ആ കാലഘട്ടങ്ങളിലെ കയർ ഉല്‍പ്പാദന മേഖലകൾ ആയിരുന്നു എങ്കിലും ഗുണനിലവാരത്തിലും മേന്മയിലും അഞ്ചുതെങ്ങ് കയര്‍ ആയിരുന്നു മുൻപന്തിയിൽ. അതുകൊണ്ടുകൂടിയാകണം പൊതുവെ ഈ മേഘലകളിൽ നിന്ന് ഉൽപ്പാദിയ്ക്കപ്പെടുന്ന കയറുകൾക്ക് നൽകിയ വിളിപ്പേര് ” അഞ്ചുതെങ്ങ് കയർ ” എന്നായിരുന്നു.
അഞ്ചുതെങ്ങ് കയർ എന്ന പേരിനും വിശ്വാസത്തിനും വേണ്ടി ആത്മാർത്ഥമായി ഈ മേഖലയിൽ തൊഴിൽ ചെയ്ത് ഉപജീവനം നയിച്ച വലിയൊരുവിഭാഗം ഇന്നും അഞ്ചുതെങ്ങിൽ അവശേഷിയ്ക്കുന്നു.

