കഠിനംകുളത്തെ പെൺക്കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ കയറി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍.
വലിയതുറ ഫിഷർമാൻ കോളനി സ്വദേശികളായ മേഴ്‌സണ്‍ (23) , രഞ്ജിത്ത് (26) അരുണ്‍ (21) ഡാനിയൽ (20) എന്നിവരാണ് കഠിനംകുളം പോലീസ് പിടികൂടിയത്.
വാച്ചറുടെ കണ്ണ് വെട്ടിച്ച് കോണ്‍വെന്റിന്റെ മതില്‍ ചാടി പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നല്‍കി പീഡിപ്പിച്ചതായാണ് കേസ്.
പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കഠിനംകുളം പൊലീസ് കേസെടുത്തിട്ടുള്ളത്.പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് രണ്ട് യുവാക്കള്‍ കേന്ദ്രത്തിൻ്റെ മതില്‍ ചാടി പുറത്തെത്തിയത് പെട്രോളിങ് നടത്തുന്ന പൊലീസ് സംഘത്തിന്റെ മുമ്പിലായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേന്ദ്രത്തിനുള്ളിൽ നടന്ന പീഡനത്തിന്റെ വിവരം പുറത്ത് അറിയുന്നത്. മൂന്നു മാസം മുമ്പാണ് പഠനത്തിനായി പെണ്‍കുട്ടികള്‍ കേന്ദ്രത്തിലെത്തിയത്.
ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി മുൻപ് കേന്ദ്രത്തിലെത്തി പെൺകുട്ടികളോട് സംസാരിച്ചിരുന്നു. ഇയാള്‍ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി കേന്ദ്രത്തിലെ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കേന്ദ്രത്തിൻ്റെ മതില്‍ചാടി പുറത്തു വരുമ്പോഴാണ് പൊലീസിന് മുമ്പില്‍പ്പെടുന്നത്.
മുമ്പും പീഡനത്തിന് ഇരയായതായി ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വോഷണം നടക്കുകയാണെന്ന് കഠിനംകുളം പോലീസ് എസ് എച്ച് ഒ സാജു ആന്റണി പറഞ്ഞു .

